ന്യൂഡൽഹി: സാധാരണ കുറ്റകൃത്യങ്ങളേക്കാൾ ഉന്നതരുൾപ്പെട്ട ‘വൈറ്റ് േകാളർ’ കുറ്റകൃത്യം സമൂഹത്തിന് കൂടുതൽ അപകടകരമാണെന്ന് കൽക്കരിപ്പാടം അഴിമതിക്കേസിൽ വിധി പറഞ്ഞ ഡൽഹിയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ഭരത് പരാശർ.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ, കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവർക്ക് മൂന്നുവർഷം തടവുശിക്ഷ നൽകിയ വിധിന്യായത്തിലാണ് പരാമർശം. ‘വൈറ്റ് കോളർ’ കുറ്റകൃത്യങ്ങളുണ്ടാക്കുന്ന സാമ്പത്തികനഷ്ടം വലുതായിരിക്കും. മാത്രമല്ല, അത് പൊതുധാർമികതക്ക് പോറലേൽപ്പിക്കും. മറിച്ച്, കവർച്ചയും തട്ടിപ്പറിയും പോലുള്ള കുറ്റകൃത്യങ്ങൾ ഏതാനും 1000 രൂപയുടെ നഷ്ടമേ ഉണ്ടാക്കൂ. അതുകൊണ്ടുതന്നെ, കൽക്കരിപ്പാടം അഴിമതിക്കേസിൽ പ്രതികൾ ഒരുതരത്തിലുള്ള പരിഗണനയും അർഹിക്കുന്നില്ല.
മൂന്നുവർഷം തടവുശിക്ഷ ലഭിച്ച മധു കോഡക്ക് 2013ലെ സുപ്രീംകോടതി വിധിയനുസരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. വിധിയിൽ ദുഃഖമുണ്ടെന്ന് കോഡ പറഞ്ഞു. ഹൈകോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചതിനാൽ പിഴയടക്കാനുള്ള 25 ലക്ഷം രൂപ കടം വാങ്ങേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.