മംഗളൂരു: കർണാടക തീരക്കടലിൽ ഗവേഷണം നടത്തുകയായിരുന്ന കപ്പലില്‍ തീപിടിത്തം. 16 ശാ സ്ത്രജ്ഞരടക്കം 46 പേരുമായി സഞ്ചരിച്ച കപ്പലാണ് വെള്ളിയാഴ്ച രാത്രി മംഗളൂരു തീരത്ത് അപകടത്തിൽപെട്ടത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിെൻറ വിക്രം, സുജയ് എന്നീ കപ്പലുകളുടെ നേതൃത്വത്തിൽ കപ്പലിലെ തീയണച്ച് മുഴുവൻ പേരെയും രക്ഷപ്പെടുത്തി. സമുദ്ര ഗവേഷണം, മറൈൻ ബയോളജി, ഫിഷറീസ് സയൻസ് എന്നീ മേഖലകളിൽ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ഷിപ്പിങ് കോർപറേഷെൻറ ‘സാഗര്‍ സാമ്പദ’ എന്ന കപ്പലിലാണ് മംഗളൂരു തീരത്തുനിന്ന് 30 നോട്ടിക്കൽ മൈല്‍ അകലെവെച്ച് തീപിടിത്തമുണ്ടായത്.
കപ്പലിൽ തീപടർന്ന് മംഗളൂരുവിലെ തങ്ങളുടെ റഡാർ സംവിധാനത്തിലെ സിഗ്നൽവഴി തിരിച്ചറിയുകയായിരുന്നുവെന്നും ഉടൻ സമീപത്തുള്ള മറ്റു കപ്പലുകളിലേക്കും മുന്നറിയിപ്പ് സേന്ദശം ൈകമാറിയതായും കോസ്റ്റ് ഗാർഡ് കമാൻഡർ ഡി.െഎ.ജി സുരേന്ദ്ര സിങ് പറഞ്ഞു. രണ്ടു കപ്പലുകളിലായി രക്ഷാപ്രവർത്തക സംഘം എത്തി കപ്പലിെൻറ ഡോക്കിൽ പടർന്ന തീയണച്ചു. അറ്റകുറ്റപ്പണികള്‍ക്കായി കപ്പല്‍ മംഗളൂരു തുറമുഖത്ത് അടുപ്പിച്ചതായും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.