ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് മൂലം റോഡ്, റെയിൽ, വ്യോമഗതാഗതം താളം തെറ്റി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പല വിമാന സർവീസുകളും വൈകുകയാണ്.
മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചിരിക്കുകയാണ്. ജീവനക്കാരുടെ കുറവും സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് എയർപോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ട് മാത്രം യാത്രക്കെത്തണമെന്ന് യാത്രികരോട് അതോറിറ്റി നിർദേശിച്ചു.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്നും വിമാന സർവീസുകൾ താളം തെറ്റിയിരുന്നു. ഡൽഹി-ഗുഡ്ഗാവ് ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിനെ തുടർന്ന് ജീവനക്കാർക്ക് സമയത്ത് എത്താൻ കഴിയാത്തത് മൂലമാണ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.