കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഏഴ് പേർ അറസ്റ്റിൽ

മംഗളൂരു: വിദ്യാർഥിയെ കാറിൽ തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്ന പരാതിയിൽ യുവാവിനേയും ആറ് വിദ്യാർഥികളേയും മംഗളൂരു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ബണ്ട്വാൾ സ്വദേശികളായ എം. മൻസൂർ(37), ഇബ്രാഹിം തബിഷ് (19), അബ്ദുൽ ഹന്നാൻ(19), മുഹമ്മദ് ശാകിബ്(19), മുഹമ്മദ് ശായിക്(19), ബജാൽ ഫൈസൽ നഗർ സ്വദേശികളായ യു.ആർ. തൻവീർ (20), അബ്ദറഷീദ് (19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച മൻസൂറിന്‍റെ സഹായത്തോടെ തബിഷും സുഹൃത്തുക്കളും ശമീർ, ഇബ്രാഹിം ഫഹിം എന്നീ വിദ്യാർഥികളെ

ലൈറ്റ് ഹൗസ് ഹിൽ റോഡിൽനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്നന് അപാർട്ട്മെന്‍റിലെത്തിച്ച് അക്രമിച്ചു.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് ആർ. ജയിനിന്‍റെ നിർദേശം അനുസരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ അൻഷു കുമാർ, ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - College student kidnapped and assaulted; Seven people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.