കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേരിട്ടത് 'അപമാനകരമായ തോൽവി'മാണെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് അധീർ രജ്ഞൻ ചൗധരി. ഫേസ്ബുക്കിൽനിന്നും ട്വിറ്ററിൽനിന്നും പുറത്തുവന്ന് കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. ഈ സാഹചര്യത്തിൽ ശോഭനമായ പ്രതീക്ഷകളില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാറിന്‍റെ വിശ്വാസ്യത അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാൽതന്നെ കാര്യങ്ങൾ മാറിമറിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പാർട്ടിക്ക് കൂടുതൽ ശക്തിയും കരുത്തും വേണം. ട്വിറ്ററിലും ഫേസ്ബുക്കിലും ഒതുങ്ങാതെ സാധാരണ ജനങ്ങളെ പിന്തുണച്ച് തെരുവിലിറങ്ങണം. അല്ലാത്തപക്ഷം എല്ലാ അവസരങ്ങളും നഷ്ടെപ്പടുത്തും. നമ്മൾ തെരുവിലിറങ്ങണം. നിരവധി പ്രശ്നങ്ങൾ മൂലം ജനങ്ങൾ കഷ്ടത അനുഭവിക്കുകയാണ് -ലോക്സഭ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും സഖ്യകക്ഷികൾക്കും മാത്രമേ ബദൽ ആകാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ ഭരണം പിടിക്കാൻ ബി.ജെ.പി കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ, പ്രധാന പ്രതിപക്ഷമാകാൻ ബി.ജെ.പിക്ക് കഴിഞ്ഞു. അതേസമയം ഒരുമിച്ച് മത്സരിച്ച കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ഒറ്റ സീറ്റുപോലും ബംഗാളിൽ നേടാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.