ബെമിതാര: ഛത്തിസ്ഗഢിലെ ബെമിതാര ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ സാജ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിറാൻപുർ ഗ്രാമത്തിലാണ് സംഭവം. കുട്ടികൾ തമ്മിലുണ്ടായ തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു.
തർക്കം പരിഹരിക്കാൻ ഗ്രാമത്തിൽ ഒരിടത്ത് ഒരുമിച്ചുകൂടിയ ഹിന്ദു, മുസ്ലിം വിഭാഗത്തിലെ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് ബെമിതാര കലക്ടർ പി.എസ്. എൽമ പറഞ്ഞു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഈശ്വർ സാഹു (23) എന്നയാളാണ് പിന്നീട് ആശുപത്രിയിൽ മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനുനേരെ അക്രമികൾ നടത്തിയ കല്ലേറിലാണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. ഇതിൽ സബ് ഇൻസ്പെക്ടർ ബി.ആർ.
താക്കൂറിന്റെ നില ഗുരുതരമാണെന്ന് ബെമിത്തര പൊലീസ് സൂപ്രണ്ട് ഇന്ദിര കല്യാൺ എലിസേല പറഞ്ഞു. കൂടുതൽ പൊലീസ് സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചതായും ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.