ന്യൂഡൽഹി: സ്ഥിരമായി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കുന്നവരുടെ എച്ച്.ആർ.എ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ട്. വർക്ക് ഫ്രം ഹോമിനായി പുതിയ നയം രൂപീകരിക്കുേമ്പാൾ എച്ച്.ആർ.എ വെട്ടിച്ചുരുക്കാനുള്ള വ്യവസ്ഥയുണ്ടാവുമെന്നാണ് സൂചന. എന്നാൽ, മറ്റ് ചെലവുകൾക്ക് കൂടുതലായി തൊഴിലാളികൾക്ക് പണം അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വർക്ക് ഫ്രം ഹോമിന്‍റെ എല്ലാ സാധ്യതകളും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വർക്ക് ഫ്രം ഹോമിന് സാങ്കേതികമായി ഒരുചട്ടക്കൂട് ഉണ്ടാക്കുന്നതിന് കേന്ദ്രർക്കാർ തീരുമാനിച്ചിരുന്നു. വർക്ക് ഫ്രം ഹോം പദ്ധതിയിലെ തൊഴിൽ സമയം, സവിശേഷ ആനുകൂല്യങ്ങൾ, തൊഴിലുടമയുടെയും ജീവനക്കാരുടെയും ഉത്തരവാദിത്തങ്ങൾ എന്നിവ നിർവചിക്കാനും ചട്ടക്കൂട് കൊണ്ട് വരുന്നത്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതു വഴി ഉണ്ടാകുന്ന അധിക വൈദ്യുതി, ഇൻറർനെറ്റ് ചെലവുകൾ തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കും.
ഭാവിയിലും വർക്ക് ഫ്രം ഹോം വ്യാപക തൊഴിൽ രീതിയായിരിക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ മേഖലയിൽ ഇപ്പോഴും വലിയൊരു വിഭാഗം ഓഫിസുകളിലേക്ക് എത്തിയിട്ടില്ല. ഇത് തൊഴിലുടമക്കും തൊഴിലാളിക്കും ചില സൗകര്യവും സാമ്പത്തിക ലാഭവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സേവന മേഖലക്കായി കേന്ദ്രം പ്രത്യേക ഉത്തരവിറക്കിയതല്ലാതെ പൊതു മാനദണ്ഡങ്ങളില്ല.
തൊഴിൽ സമയവും സേവന വ്യവസ്ഥകളും തൊഴിലുടമക്കും തൊഴിലാളിക്കും പരസ്പരം തീരുമാനിക്കാമെന്നായിരുന്നു ഈ നിർദേശം. അതേസമയം, പോർച്ചുഗൽ തുടങ്ങി പല രാജ്യങ്ങളും വർക്ക് ഫ്രം ഹോമിന് നിയമം കൊണ്ടുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.