ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിെക്കതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക ്ക് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിത ി നോട്ടീസ് അയച്ചു. ഇൗമാസം 26ന് സമിതിക്കു മുമ്പാകെ ഹാജരാകണമെന്ന് ജസ്റ്റിസുമാരായ എ ൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവർകൂടി അടങ്ങുന്ന സമിതി ആവശ്യപ്പെട്ടു.
പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സമിതി സുപ്രീംകോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികപീഡന ആരോപണം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിതെന്നയാണ് മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ എസ്.എ. ബോബ്ഡെയെ സമിതിയുടെ ഉത്തരവാദിത്തമേൽപിച്ചത്. സീനിയോറിറ്റിയിൽ സുപ്രീംകോടതിയിൽ മൂന്നാമനായ ജസ്റ്റിസ് എൻ.വി. രമണയെയും ഒരു വനിത അംഗമെന്ന നിലയിൽ ജസ്റ്റിസ് ഇന്ദിര ബാനർജിയെയും ജസ്റ്റിസ് ബോബ്ഡെയാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.