യോഗ ദിനത്തിലെ 'ന്യൂ ഇന്ത്യ' ട്വീറ്റ്; രാഹുൽ ഗാന്ധിക്കെതിരേ പൊലീസിൽ പരാതി

മുംബൈ: യോഗ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാദ ട്വീറ്റിനെതിരെ പൊലീസിൽ പരാതി. സൈന്യത്തെ അപമാനിച ്ചതിനും പൊതുവികാരം വ്രണപ്പെടുത്തിയതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകൻ അടൽ ബിഹാരി ഡുബേ ആണ് പരാതി നൽകിയത്.

ജൂൺ 21ന് യോഗ ദിനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റ്. ഇന്ത്യൻ ആർമിയുടെ ശ്വാന വിഭാഗവും പരിശീലകരും യോഗ അഭ്യസിക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. ഇതിന് അടിക്കുറിപ്പായി മോദിയുടെ വികസന മുദ്രാവാക്യമായ 'ന്യൂ ഇന്ത്യ' എന്ന് നൽകുകയും ചെയ്തു.

നിരവധി ബി.ജെ.പി നേതാക്കൾ രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Tags:    
News Summary - complaint against rahul gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.