ന്യൂഡൽഹി: ഷോട്സ് ധരിച്ചെത്തിയയാൾക്ക് ബാങ്കിൽ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. ആശിഷ് എന്നയാളാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്തെത്തിയത്. ഷോട്സ് ധരിച്ച് എസ്.ബി.ഐ ശാഖയിലെത്തിയപ്പോൾ പ്രവേശനം നിഷേധിച്ചുവെന്നാണ് പരാതി. തുടർന്ന് പാന്‍റ് ധരിച്ചെത്താനും ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടു. ബാങ്കിന്‍റെ മാന്യതക്ക് ചേരുന്ന വസ്ത്രം ധരിച്ച് എത്താനാണ് ജീവനക്കാർ നിർദേശിച്ചതെന്നും ഇയാൾ പറയുന്നു.
ഇത്തരത്തിൽ എസ്.ബി.ഐ എന്തെങ്കിലും ഡ്രസ്കോഡ് ഉപയോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആശിഷ് ആവശ്യപ്പെടുന്നു. എസ്.ബി.ഐയെ ടാഗ് ചെയ്താണ് ട്വിറ്ററിൽ ആശിഷിന്‍റെ പോസ്റ്റ്. സമാനമായ അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഉപയോക്താകൾക്ക് ഒരു തരത്തിലുമുള്ള ഡ്രസ്കോഡും ഏർപ്പെടുത്തിയിട്ടില്ലെന്ന് എസ്.ബി.ഐ പ്രതികരിച്ചു. പ്രാദേശികമായി അംഗീകരിച്ച പാരമ്പര്യത്തിനും സംസ്കാരത്തിനും അനുസരിച്ചുള്ള ഏത് വസ്ത്രവും ധരിക്കാം. ആശിഷിന് മോശം അനുഭവം ഉണ്ടായ ബാങ്കിന്‍റെ ബ്രാഞ്ച് കോഡും മറ്റ് വിവരങ്ങളും ദയവായി പങ്കുവെക്കണമെന്നും എസ്.ബി.ഐ അഭ്യർഥിക്കുന്നു. തുടർന്ന് എസ്.ബി.ഐ പ്രശ്നത്തിൽ ഇടപെട്ടുവെന്നും ബാങ്കിന്‍റെ ചീഫ് മാനേജർ വീട്ടിൽ എത്തിയെന്നും ആശിഷ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.