ന്യൂഡൽഹി: മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സിൻ വിതരണത്തിൽ 131 കോടി ജനങ്ങൾ തുല്യപരിഗണനയായിരിക്കും നൽകുക. ശാസ്ത്രീയമായ രീതിയിൽ മുൻഗണന ക്രമം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
അടുത്ത നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ എത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണത്തിനുള്ള മുൻഗണന ക്രമം നിശ്ചയിക്കും. ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും പ്രഥമ പരിഗണന നൽകും. തുടർന്ന് പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്. 2021ൽ നമ്മുക്കെല്ലാവർക്കും മെച്ചപ്പെട്ട വർഷമായിരിക്കുമെന്നും ഹർഷവർധൻ പറഞ്ഞു.
കോവിഡിനെതിരെ ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്. ജനതാ കർഫ്യുവും തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണും അൺലോക്ക് പ്രക്രിയയും ധീരമായ നടപടികളാണ്. കോവിഡിനെ മികച്ച രീതിയിലാണ് ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.