ന്യൂഡൽഹി: വിചാരണക്കോടതിയിലെ കേസിെൻറ വിധിയെ കൂടി സ്വാധീനിക്കാവുന്നതരത്തിൽ സുപ്രീംകോടതിയിൽനിന്ന് ചോദിച്ചുവാങ്ങിയ അടിക്ക് വടികൊടുത്തത് കേരളസർക്കാർ. സുപ്രീംകോടതി രൂക്ഷമായി പ്രതികരിച്ചിട്ടും ഹൈകോടതി വിധിക്കെതിരായ അപ്പീൽ പിൻവലിക്കാൻ കേരള സർക്കാർ തയാറാകാതിരുന്നതാണ് വിദ്യാഭ്യാസമന്ത്രി അടക്കമുള്ള പ്രതികൾക്ക് ശിക്ഷതന്നെ വാങ്ങിക്കൊടുക്കുന്ന തരത്തിൽ തിരിച്ചടിയായി മാറിയത്.
പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയാനുള്ള 1984ലെ നിയമത്തിലെ മൂന്നാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം പിഴയോടെ അഞ്ചുവർഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് പൊതുസ്വത്ത് നശിപ്പിക്കൽ എന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. പിഴയോടെ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന രണ്ടാം ഉപവകുപ്പും നിയമത്തിലുണ്ട് എന്നും വിധിയിൽ പറയുന്നു. നിയമസഭയിൽ അക്രമം നടത്തിയ ഇടത് നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയ ന്യായവാദങ്ങൾ എണ്ണിപ്പറഞ്ഞാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. കേരളസർക്കാറിെൻറ ന്യായവാദങ്ങൾ താെഴ പറയുന്ന എെട്ടണ്ണമാണെന്ന് സുപ്രീംകോടതി പറഞ്ഞു:
1) എം.എൽ.എമാർക്ക് ഭരണഘടനയുടെ 194 (3) അനുച്ഛേദ പ്രകാരം പ്രത്യേക അവകാശവും സംരക്ഷണവുമുണ്ട്. 2) എം.എൽ.എമാർക്കുള്ള അവകാശവും സംരക്ഷണവും ലംഘിക്കുന്ന കുറ്റകൃത്യം സഭയിലുണ്ടായാൽ അത് അവകാശലംഘനവും അതിൽ നടപടി എടുക്കാനുള്ള അധികാരം സ്പീക്കർക്ക് മാത്രവുമാണ്. 3) നിയമസഭയിലെ നിയമലംഘനത്തിന് കേസ് എടുക്കാൻ പൊലീസിന് സ്പീക്കറുടെ അനുമതി േവണം. 4) സ്പീക്കറുടെ അനുമതിയില്ലാതെ നടക്കുന്ന വിചാരണ പൊതുതാൽപര്യത്തെ ബാധിക്കും. 5) ബജറ്റ് അവതരണത്തിനെതിരായ പ്രതിഷേധത്തിനിടയിൽ നടന്ന സംഭവത്തിൽ കുറ്റകൃത്യം കണക്കാക്കാനാവില്ല. 6) അക്രമത്തിന് ദൃക്സാക്ഷികളായ എം.എൽ.മാരുടെ മൊഴിയെടുത്തില്ല. 7) നിയസഭയുടെ ഇലക്ട്രോണിക് കൺേട്രാൾ റൂമിൽനിന്ന് ശേഖരിച്ച വിഡിയോക്ക് തെളിവ് നിയമപ്രകാരമുള്ള സാക്ഷ്യപത്രം കിട്ടിയിട്ടില്ല. 8) നാശനഷ്ടം സംഭവിച്ച വസ്തുക്കളുടെ ഉടമസ്ഥതയുള്ള കേരളസർക്കാർതന്നെ പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തി പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ നടപടി പിൻവലിക്കാൻ 2018 ഫെബ്രുവരി ഒമ്പതിന് അനുമതി നൽകിയതാണ്.
ഇൗ വാദങ്ങളത്രയും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ആദ്യം തള്ളിയതാണെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി. ഇതിനെതിരെ നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് 2021 മാർച്ച് 12ന് തള്ളി മജിസ്ട്രേട്ട് കോടതിയുടെ വിധി ശരിവെച്ചതുമാണെന്നും സുപ്രീംകോടതി തുടർന്നു.
വീണ്ടും പഴയ കോടതിയിലേക്ക്
തിരുവനന്തപുരം: നിയമസഭാ ൈകയാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ പോയി വിമർശനം വാങ്ങി സർക്കാർ വീണ്ടും പഴയ കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന അപേക്ഷ ഹൈകോടതിക്കുപിന്നാലെ സുപ്രീംകോടതിയും തള്ളിയതോടെ ആദ്യം സർക്കാർ നടപടിയെ വിമർശിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് എത്തേണ്ട സാഹചര്യമാണുള്ളത്. ഇനി ഇൗ കോടതിയെടുക്കുന്ന നിലപാട് സർക്കാറിന് നിർണായകമാകും.
ബാർകോഴ കേസിനു പിന്നാലെ നിയമസഭാ ൈകയാങ്കളിക്കേസ് കൂടി പിൻവലിക്കാൻ സർക്കാർ സി.ജെ.എം കോടതിയെ സമീപിച്ചേപ്പാൾ തന്നെ കോടതി അംഗീകരിക്കാൻ സാധ്യത കുറവാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവകുപ്പിെൻറ ശിപാർശ വകവെക്കാതെ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തായിരുന്നു സർക്കാർ നീക്കം. പ്രതിയുടെ പരാതിയിൽ ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനായിരുന്ന ബീന സതീഷിനെ മാറ്റുകയും ചെയ്തു. സർക്കാർ നടപടിയെ രൂക്ഷമായാണ് സി.ജെ.എം കോടതി വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.