ന്യൂഡൽഹി: നോട്ടു നിരോധനത്തിെൻറ മറവിൽ അരങ്ങേറിയ വൻ തിരിമറി സംബന്ധിച്ച വിഡിയോ ചിത്രവുമായി കോൺഗ്രസ്. അ സാധുവാക്കിയ നോട്ടുകളുടെ വമ്പൻ ശേഖരത്തിനു പകരം 2000 രൂപയുടെ പുതിയ കറൻസികൾ 40 ശതമാനം വരെ കമീഷൻ ഇൗടാക്കി നിയമവിരുദ ്ധമായി മാറ്റിനൽകുന്നതിനെക്കുറിച്ചാണ് വിഡിയോ. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ചുക്കാൻപിടിച്ച് മുതിർന്ന ഉദ്യേ ാഗസ്ഥ സംഘത്തിെൻറ മേൽനോട്ടത്തിലാണ് നിരോധിച്ച കറൻസിക്കു പകരം പുതിയത് ഇത്തരത്തിൽ മാറ്റി നൽകിയതെന്നും അന്വേഷണം വേണമെന്നും വിഡിയോ പുറത്തുവിട്ട കോൺഗ്രസ് നേതാവ് കപിൽ സിബൽ എ.െഎ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിരവധി മന്ത്രിമാരുടെയും വ്യവസായികളുടെയും പക്കലുണ്ടായിരുന്ന നിരോധിച്ച നോട്ട് വിമാനത്തിൽ ഹിൻഡൺ വ്യോമസേന താവളത്തിലെത്തിച്ച് അവിടെനിന്ന് റിസർവ് ബാങ്കിലേക്ക് മാറ്റിയെന്നാണ് കപിൽ സിബൽ ആരോപിക്കുന്നത്. ഇതിന് 40 ശതമാനം വരെയായിരുന്നു കമീഷൻ. എട്ടു വിഡിയോ ചിത്രങ്ങളാണ് എ.െഎ.സി.സി ആസ്ഥാനത്ത് കപിൽ സിബൽ പ്രദർശിപ്പിച്ചത്. കാബിനറ്റ് സെക്രേട്ടറിയറ്റിൽ പ്രവർത്തിക്കുന്ന ഫീൽഡ് അസിസ്റ്റൻറ് രാഹുൽ ശ്രീരംഗ് രഥരേകർ ഉൾപ്പെട്ടതാണ് വിഡിയോ. അയാൾ ഒരു മാധ്യമ പ്രവർത്തകനുമായി സംസാരിക്കുന്നത് വിഡിയോയിലുണ്ട്.
മഹാരാഷ്്ട്രയിലെ സർക്കാർ ഗോഡൗണിൽ നിന്നാണ് പുതിയ നോട്ട് മാറ്റി നൽകിയതെന്ന് സിബൽ ആരോപിച്ചു. നിരോധിച്ച നോട്ടിനു പകരം പുതിയ നോട്ട് നൽകുന്ന നിയമവിരുദ്ധ ചെയ്തിയെക്കുറിച്ച് സർക്കാർ അന്വേഷിക്കണം. വിഡിയോയിൽ കാണുന്നവരെ കണ്ടെത്തി അറസ്റ്റു ചെയ്യണം. നിരോധിച്ച നോട്ട് വൻതോതിൽ മാറ്റിയെടുക്കുന്നതിെൻറ മറ്റൊരു വിഡിയോ ശരദ് യാദവ്, അഹ്മദ് പേട്ടൽ, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ എന്നിവർ ചേർന്ന് കഴിഞ്ഞ 26ന് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.