ന്യൂഡൽഹി: ചട്ടം ലംഘിച്ച് 358 ധാതുഖനികളുടെ പാട്ടക്കാലാവധി 50 വർഷത്തേ ക്ക് നീട്ടിനൽകി മോദി സർക്കാർ വൻ അഴിമതി നടത്തിയെന്ന് കോൺഗ്രസ്. 288 ഖനികളുടെ കാര്യത്തിൽകൂടി സർക്കാർ തീരുമാനം എടുക്കാനിരിക്കയാണ െന്നും തിങ്കളാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി വക്താവ് പവർ ഖേര പറഞ്ഞു. ലേലംവിളിക്കാതെ പാട്ടക്കാലാവധി നീട്ടിനൽകിയത് സി.എ.ജി അന്വേഷിക്കണം.
കാലാവധി നീട്ടിനൽകിയതിൽ 2019 ഏപ്രിലിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലേലത്തിലൂടെ മാത്രമേ ഖനന ലൈസന്‍സ് നല്‍കാവൂ എന്ന് നേരത്തേ സുപ്രീംകോടതി നിർദേശിച്ചതുമാണ്. എന്നാൽ, ഇതുവരെ വിഷയത്തിൽ സർക്കാർ മറുപടി നൽകിയിട്ടില്ല.
പൊതുഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കാൻ സി.എ.ജി മടിക്കുകയാണ്. മോദി ഇഷ്ടക്കാരായ കോർപറേറ്റ് സുഹൃത്തുക്കൾക്ക് ധാതുഖനന ചട്ടങ്ങളെല്ലാം ലംഘിച്ച് സമ്മാനം നൽകിയിരിക്കുകയാണ്. ലേലത്തിലൂടെ സംസ്ഥാനങ്ങൾക്കും വരുമാനം ലഭിക്കുമായിരുന്നു. ഇത് പൂര്‍ണമായും കേന്ദ്രം ഒഴിവാക്കി. രാജ്യത്ത് നിലനില്‍ക്കുന്നത് ഫെഡറല്‍ സംവിധാനമാണെന്നുപോലും സർക്കാർ പരിഗണിക്കുന്നില്ലെന്നും പവർ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.