ന്യൂഡല്‍ഹി: കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിെൻറ രൂപരേഖയിൽ കോൺഗ്രസ് ബന്ധം തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകാതെ മൂന്നുദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. കോണ്‍ഗ്രസ് ബന്ധം തുടരുന്നതിലെ എതിർപ്പ്് കേരള ഘടകം ആവർത്തിച്ചു.
2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച നയം മാറ്റുമോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടി സീതാറാം യെച്ചൂരി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കങ്ങള് ലംഘിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതവിരുദ്ധമാണെന്നും പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രമേയത്തിെൻറ കരട് തയാറാക്കാന്‍ നവംബർ 13, 14 തീയതികളില്‍ പൊളിറ്റ്ബ്യൂറോ ചേരും, ജനുവരിയില്‍ കേന്ദ്ര കമ്മിറ്റിയും. കോണ്‍ഗ്രസ് ബന്ധം തുടരുന്നതിൽ വീണ്ടും വിശദമായ ചര്‍ച്ചയുണ്ടാകും.
പാര്‍ട്ടി കോണ്‍ഗ്രസിന് രണ്ടുമാസം മുമ്പ് കരട് കീഴ്ഘടകങ്ങളിലെ ചര്‍ച്ചക്കായി അയക്കും. ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പും കോൺഗ്രസ് ബന്ധം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരുന്നു. ഒടുവിൽ കോൺഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് അംഗീകാരം ലഭിക്കുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.