ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുകുൾ വാസ്നികും നെഹ്റുകുടുംബത്തിന്‍റെ പരിഗണനയിൽ. അശോക് ഗെഹ്ലോട്ട് പിന്മാറിയതോടെയാണ് വാസ്നിക്കിന്‍റെ പേര് ഉയർന്നുവന്നത്.
എ.കെ. ആന്‍റണിയുമായും പിന്നീട് അശോക് ഗെഹ്ലോട്ടുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശശി തരൂരിനു പിന്നാലെ ജി-23 സംഘത്തിൽനിന്ന് മത്സരത്തിനൊരുങ്ങുന്ന രണ്ടാമത്തെ നേതാവാണ് മുകുൾ വാസ്നിക്. തിരുത്തൽ സംഘത്തിൽ അംഗമായി സോണിയ ഗാന്ധിക്ക് കത്തെഴുതിയവരിൽ വാസ്നികും ഉൾപ്പെട്ടിരുന്നു. പിന്നീട് ജി-23 ഗ്രൂപ്പിൽനിന്ന് പിൻവലിഞ്ഞ അദ്ദേഹത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിക്കുകയും രാജ്യസഭ സീറ്റ് നൽകുകയും ചെയ്തിരുന്നു.
വിവാദങ്ങളിൽ തലയിടാതെ ഒഴിഞ്ഞുനിൽക്കുന്ന മുകുൾ വാസ്നിക്കിനെ പരിഗണിക്കുന്നതിന് പല കാരണങ്ങളുണ്ട്. മഹാരാഷ്ട്രയിൽനിന്നുള്ള കോൺഗ്രസിന്‍റെ ദലിത് മുഖമാണ്. മുൻ എം.പി ബാലകൃഷ്ണ വാസ്നിക്കിന്‍റെ മകനാണ്. കോൺഗ്രസിൽ സംഘാടന മികവ് തെളിയിച്ചു. മുൻകേന്ദ്രമന്ത്രിയാണ്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി മുകുൾ വാസ്നിക് പ്രവർത്തിച്ചിട്ടുണ്ട്.
ശശി തരൂരും ദിഗ് വിജയ് സിങ്ങും ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.