കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയം വീണ്ടും പുറത്തുവന്നു- കെ.കവിത

ഹൈദരാബാദ്: ഋതു ബന്ധു പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയതിന് കോൺഗ്രസിനെ വിമർശിച്ച് ബി.ആർ.എസ് എം.എൽ.സി കെ.കവിത. ഋതു ബന്ധു പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പണം നൽകുന്നതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു കെ.കവിത.

"കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയം വീണ്ടും പുറത്തുവന്നു. അവർ ഋതു ബന്ധു പണം നൽകുന്നത് വൈകിപ്പിക്കുകയാണ്. അത് ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല. ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു പുതിയ പരിപാടിയുമല്ല"- കവിത പറഞ്ഞു.

കഴിഞ്ഞ 10 സീസണുകളിൽ 65 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുന്ന 72000 കോടി രൂപ ബി.ആർ.എസ് സർക്കാർ വിതരണം ചെയ്ത ഈ പരിപാടിയെക്കുറിച്ച് കോൺഗ്രസ് വീണ്ടും വീണ്ടും പരാതിപ്പെടുന്നുണ്ടെന്നും ഇത്തരം പ്രവർത്തികൾ നടത്തുന്ന കോൺഗ്രസ് ശത്രുക്കളാണെന്ന് കർഷകർ മനസിലാക്കണമെന്നും കവിത പറഞ്ഞു.

തെലങ്കാന ധനമന്ത്രി മാതൃക പൊരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടർന്ന് ബി.ആർ.എസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഞായറാഴ്ചയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയത്.

Tags:    
News Summary - Congress' ‘dirty politics’ surfaced, BRS MLC Kavitha on EC’s directive on 'Rythu Bandhu' scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.