ലഖ്നോ: സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെടാൻ കാരണം കോൺഗ്രസ് ആണെന്ന ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാൻ കാരണം കോൺഗ്രസ് ആണെന്ന് ഞാൻ പറയുന്നു. കാരണം മഹാത്മാഗാന്ധിക്കോ ജവഹർ ലാൽ നെഹ്റുവിനോ അദ്ദേഹത്തിന്‍റെ പ്രശസ്തിക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല' -സാക്ഷി മഹാരാജ് പറഞ്ഞു.
യു.പിയിലെ ഉന്നാവിൽനിന്നുള്ള എം.പിയാണ് സാക്ഷി മഹാരാജ്. രാജ്യം സുഭാഷ് ചന്ദ്രബോസിന്‍റെ 125ാമത് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതിനിടെയാണ് സാക്ഷി മഹാരാജിന്‍റെ ആരോപണം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്‍റെ തിരോധാനവുമായി ബന്ധെപ്പട്ട് നിരവധി ദുരൂഹതകളും ആരോപണങ്ങളും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.