ചെന്നൈ: പുതുച്ചേരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിശ്വാസ വോെട്ടടുപ്പിന് കളമൊരുങ്ങി. കോൺഗ്രസിലെ നാല് എം.എൽ.എമാർ നാടകീയമായി രാജിവെച്ച സാഹചര്യത്തിൽ ഭരണ- പ്രതിപക്ഷ മുന്നണികൾക്ക് 14 വീതം എം.എൽ.എമാരാണുള്ളത്.
കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. നാരായണസാമി നയിക്കുന്ന കോൺഗ്രസ് - ഡി.എം.കെ ഭരണ മുന്നണിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എൻ.ആർ കോൺഗ്രസ് നേതാവ് രംഗസാമിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ പുതിയ ലഫ്. ഗവർണർ ഉത്തരവിറക്കിയത്.
ലഫ്.ഗവർണറെ രാജ്നിവാസിൽ സന്ദർശിച്ച മുഖ്യമന്ത്രി വി.നാരായണസാമിയും പ്രതിപക്ഷ കക്ഷി നേതാക്കളും നിലപാട് വിശദീകരിച്ചിരുന്നു. വിശ്വാസ വോെട്ടടുപ്പ് നേരിടാനാണ് ഭരണപക്ഷത്തിെൻറ തീരുമാനം. ലഫ്.ഗവർണറുടെ ഭരണത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുകയാണ് ബി.ജെ.പി നേതൃത്വത്തിെൻറ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.