ഭോപാൽ: മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ നേരിടുന്ന പ്രതിസന്ധിയിൽ മുഖ്യമന്ത്രി കമൽനാഥിനെ വിമർശിച്ച് ശിവസേന. കമൽനാഥ് പുതിയ തലമുറയെ വില കുറച്ച് കണ്ടതായി ശിവസേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗ ത്തിലാണ് സേന കമൽനാഥിനെതിരെ വിമർശനമുന്നയിച്ചത്.
േജ്യാതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം.എൽ.എമാർ കേ ാൺഗ്രസിൽ നിന്ന് രാജിവെച്ചു. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. ഇത് കമൽനാഥ് സർക്കാറിനെ ന്യൂനപക്ഷമാക്കി. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീഴുകയാണെങ്കിൽ അതിൻെറ ക്രെഡിറ്റ് ബി.ജെ.പിക്കല്ല. കമൽനാഥിൻെറ അശ്രദ്ധയും ധാർഷ്ട്യവും പുതിയ തലമുറയെ വിലകുറച്ചു കാണുന്ന പ്രവണതയുമാണ് സർക്കാറിൻെറ പതനത്തിന് കാരണമെന്നും സാമ്ന കുറ്റപ്പെടുത്തുന്നു.
ദ്വിഗ്വിജയ് സിങ്ങും കമൽനാഥും മധ്യപ്രദേശിലെ പഴയ നേതാക്കളാണ്. അവരുടെ സാമ്പത്തിക ശക്തി ഉയർന്നതാണ്. അതുകൊണ്ട് അവർക്ക് എം.എൽ.എമാരുടെ പിന്തുണ ലഭിച്ചു. ഇത് ശരിയാണെങ്കിൽ പോലും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയം സാധ്യമല്ല. സിന്ധ്യക്ക് സംസ്ഥാനമൊട്ടാകെ സ്വാധീനമുണ്ടാവില്ലായിരിക്കും, പക്ഷെ അദ്ദേഹത്തിന് ഗ്വാളിയോർ, ഗുണ പോലുള്ള ഭാഗങ്ങളിൽ സ്വാധീനമുണ്ടെന്നും സാമ്ന പറയുന്നു.
മധ്യപ്രേദശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിയായി കാണിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ ആയിരുന്നു. എന്നാൽ പിന്നീട്, പാർട്ടിയിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ തള്ളിമാറ്റി. കർണാടക സർക്കാർ പ്രതിസന്ധിയിലായപ്പോഴും ഡൽഹി കലാപവുമായി ബന്ധപ്പെട്ടും സിന്ധ്യ ബി.ജെ.പിയെ വിമർശിച്ചിരുന്നു. എന്നാൽ അദ്ദേഹം എതിർത്ത അതേ പാർട്ടിയിൽ തന്നെ ചേരുകയും ചെയ്തെന്നും സാമ്നയിൽ പറയുന്നു.
കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിനെ ബി.ജെ.പി താഴെയിറക്കിയതിനെ തുടർന്ന് ഇതേ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയെ ‘ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന പാർട്ടി’ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും സാമ്ന ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.