കോൺഗ്രസ് പാകിസ്താൻ വക്താവായി മാറിയെന്ന് ബി.ജെ.പി

ഹാജിപൂർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താൻ മന്ത്രി നടത്തിയ പരാമർശത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കോൺഗ്രസ് ഇപ്പോൾ പാകിസ്ഥാന്‍റെ വക്താവായി മാറിെയന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ഉൾപ്പെടെ മുൻനിർത്തി കോൺഗ്രസ് നേതാക്കളെ നദ്ദ തുറന്നടിച്ചു. 

പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച്​ പാക്​ മന്ത്രിയുടെ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്​തവർക്കുള്ള മറുപടിയാണെന്ന്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സ്വന്തം നേട്ടത്തിന്​ വേണ്ടിയുള്ള ആരോപണങ്ങളിൽ നിന്ന്​ രാഷ്​ട്രീയ പാർട്ടികൾ മാറി നൽക്കണം. ഇത്തരത്തിലുള്ള രാഷ്​ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമാണെന്നായിരുന്നു പാക് ശാസ്ത്ര -സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം. എന്നാൽ തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

Tags:    
News Summary - Congress has become 'Pakistan's spokesperson' nowadays, says Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.