മുന്നാക്ക സംവരണ വിധിക്കെതിരെ കോൺഗ്രസ് നേതാവ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) ഏർപ്പെടുത്തുയ 10% സംവരണം ശരിവച്ച വിധിക്കെതിരെ കോൺഗ്രസ് നേതാവ് ജയാ താക്കൂർ സുപ്രീം കോടതയിൽ.

ഓ.ബി.സി വിഭാഗക്കാർക്കുള്ള സംവരണം തികയുന്നില്ല. അതേസമയം, മുന്നാക്ക സംവരണം ആനുപാതികമല്ലാത്ത വിധം ഉയർന്നതാണെന്നും ജയാ താക്കൂർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞു. ഒബിസി വിഭാഗക്കാർ സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെങ്കിലും, സംസ്ഥാന സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള തസ്തികകളിൽ 13% മാത്രമേ ഈ സമുദായങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ളൂവെന്ന് മധ്യപ്രദേശിനെ ഉദാഹരണമാക്കി ഹർജി വാദിക്കുന്നു.

രാജ്യത്തെ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ് മുന്നാക്ക വിഭാഗക്കാർ. ഇ.ഡബ്ല്യൂ.എസ് ക്വാട്ട സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലിക്കും മുന്നാക്ക വിഭാഗക്കാർക്ക് 10% സംവരണം നൽകുന്നു. 10% സംവരണം നൽകുന്നത് വിവേചനത്തിനും അസമത്വത്തിനും തുല്യമാണ് -ഹർജി ചൂണ്ടിക്കാട്ടി.

നവംബർ ഏഴിനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവച്ചത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും തൊഴിലിനും 2019ലാണ് 10% സംവരണം ഏർപ്പെടുത്തിയത്. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തപ്പോൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർ അനുകൂലിക്കുകയായിരുന്നു. 

Tags:    
News Summary - Congress leader files petition challenging EWS reservation verdict in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.