ചണ്ഡിഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പ െടെ രണ്ടുപേര്‍ അറസ്റ്റില്‍. അേധാലോക നേതാവ് കൗശലിെൻറ ഭാര്യ രോഷ്നി, വേലക്കാരൻ നരേഷ് എന്നിവരാണ് അറസ് റ്റിലായത്. രോഷ്‌നിയും നരേഷുമാണ് വികാസിനെ കൊല്ലാനുള്ള ആയുധങ്ങള്‍ അക്രമികളായ വികാസ് എന്ന ഭല്ല, സച്ചിൻ എന്നിവർക്ക് എത്തിച്ചതെന്ന് ഹരിയാന എ.ഡി.ജി.പി നവ്ദീപ് സിങ് വിർക് ട്വീറ്റ് ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഭല്ലയെ നരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണം സംബന്ധിച്ച തർക്കമാണ് കൊലയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകികള്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു.
ജൂൺ 27ന് പകൽ ഫരീദാബാദിലെ ജിംന് സമീപം കാറിലെത്തിയ അക്രമികള്‍ പലയാവര്‍ത്തി വികാസിനുനേരെ വെടിയുതിര്‍ത്തു. വികാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹത്തിൽനിന്ന് 15ഒാളം വെടിയുണ്ടകളാണ് കണ്ടെടുത്തത്.
സംസ്ഥാനത്തെ കോൺഗ്രസ് വക്താവുകൂടിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ കേസുകളിൽ ചൗധരിക്കെതിരെ നിലവിൽ 13 കേസുകളുള്ളതിനാൽ ഇവയിലേതെങ്കിലുമായി ബന്ധപ്പെട്ടായിരിക്കും കൊലപാതകമെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.