ബംഗളൂരു: രാജ്യത്തെ ഇന്ധനവില വർധനക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകിയ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് പ്രസിഡൻറ് ഡി.കെ. ശിവകുമാറും പൊലീസ് കസ്റ്റഡിയിൽ. ലഖ്നോവിൽ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് ലല്ലു പ്രസാദിനെ പൊലീസ് വീട്ടുതടങ്കലിലാക്കി. രാജ്യത്തെ ഇന്ധനവിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെട്രോൾ പമ്പുകൾക്ക് മുമ്പിലായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിൽ പെങ്കടുക്കാൻ േപാകുന്നതിന് മുന്നോടിയായാണ് അജയ് ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയതെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. 'ഇതാണ് സ്വോച്ഛാധിപത്യം, എന്തുകൊണ്ടാണ് പൊലീസ് സംസ്ഥാനം ഭരിക്കുന്നത്? പെട്രോൾ, ഡീസൽ വില ഉയർത്തി ജനങ്ങളെ കൊള്ളയടിച്ചതിന് ശേഷം സർക്കാർ എന്തിന് ഭയക്കുന്നു?' -യു.പി കോൺഗ്രസ് ട്വീറ്റ് ചെയ്തു.
രാജസ്ഥാൻ, മഹാരാഷ്ട്ര, കേരള തുടങ്ങിയ സ്ഥലങ്ങളിൽ കോൺഗ്രസിന്‍റെ പ്രതിഷേധം അരങ്ങേറിയിരുന്നു. പെട്രോളിനും ഡീസലിനും കേന്ദ്രം ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കി അവശ്യവസ്തുക്കളുടേതുൾപ്പെടെയുള്ള വിലക്കയറ്റം ഒഴിവാക്കണമെന്നാണ് ആവശ്യം. തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതോടെ ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്നത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.
അതേസമയം, കർണാടക കോൺഗ്രസ് പ്രദേശ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 നോട്ട് ഔട്ട് കാമ്പയിൻ ആരംഭിച്ചു. ജൗൺ 11 മുതൽ 15വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 5000 പെട്രോൾ പമ്പുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.