സിൽവസ്സ: കശ്മീർ വിഷയത്തിൽ പാകിസ്താൻ യു.എന്നിൽ സമർപ്പിച്ച ഹരജിയിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഉപയോഗിച്ചതിൽ കോൺഗ്രസ് നേതാക്കൾ ലജ്ജിക്കണaമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദാദ്ര-നാഗർഹവേലി തലസ്ഥാനമായ സിൽവസ്സയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ജനം പിന്തുണക്കുേമ്പാൾ ചിലർ അതിനെ എതിർക്കുകയാണെന്ന് ബി.ജെ.പി പ്രസിഡൻറ് കൂടിയായ അമിത് ഷാ പറഞ്ഞു. രാഹുലിെൻറ പ്രസ്താവനകൾക്ക് പാകിസ്താനിൽ പ്രശംസ ലഭിക്കുന്നു. 370ാം വകുപ്പ് പിൻവലിക്കപ്പെട്ട ശേഷം കശ്മീർ ശാന്തമാണെന്നും ഒരാൾപോലും കൊല്ലപ്പെടുകയോ കണ്ണീർവാതകം പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.