ഞങ്ങളാരെയും അധിക്ഷേപിക്കുന്നില്ല; അസത്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത് -ജയ്റാം രമേശ്

ന്യൂഡൽഹി: കോൺഗ്രസ് ആരെയും അധിക്ഷേപിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറയുന്ന അസത്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തന്നെ നേരിട്ട് അധിക്ഷേപിക്കുന്നത് നിർത്തി അതിനായി പുറത്തുള്ളവർക്ക് കരാർ കൊടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ജയ്റാം രമേശ് രംഗത്തെത്തിയത്.

'പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിന് കോൺഗ്രസ് എ.എ.പിക്ക് കരാർ നൽകിയെന്ന ആരോപണം തികച്ചും വസ്തുതാവിരുധമാണ്. ഞങ്ങളാരെയും അധിക്ഷേപിച്ചിട്ടില്ല. ഓരോ തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന അസത്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. സമാനമായ മറ്റൊരു ഇനത്തെ ഉപയോഗിച്ച് ഞങ്ങൾ 'ജൂട്ട്ജീവി'യെ തുറന്ന് കാട്ടാൻ ശ്രമിക്കില്ല.' -ജയറാം രമേശ് ട്വീറ്റ് ചെയ്തു.

രാജ്കോട്ട് ജില്ലയിലെ ജംകണ്ടോർനയിൽ നടന്ന റാലിയിൽ കോൺഗ്രസിനെ കരുതിയിരിക്കണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് മുന്നറിപ്പ് നൽകിയ പ്രധാനമന്ത്രി, തന്നെ അധിക്ഷേപിക്കുന്നതിന് കോൺഗ്രസ് പുറത്തുള്ളവർക്ക് കരാർ കൊടുത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. എ.എ.പിയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. 

Tags:    
News Summary - Congress leader's reply after Modi's dig at AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.