ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിച്ച നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. കടുത്ത ദുഃഖമുണ്ടാക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. കൊലപാതകകേസിലും തീവ്രവാദപ്രവർത്തനത്തിലും ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിച്ച നടപടിയേയും കോൺഗ്രസ് ചോദ്യം ചെയ്തു.
സുപ്രീംകോടതിയുടെ തീരുമാനത്തിൽ കടുത്ത ദുഃഖമുണ്ടെന്നും കൊലപാതകകേസിലും തീവ്രവാദകേസിലും ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിച്ചാൽ നിയമത്തിന്റെ സമഗ്രത ആരാണ് ഉയർത്തിപ്പിടിക്കുകയെന്നും രൺദീപ് സിങ് സുർജേവാല ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാറും ഇതിന് ഉത്തരം പറയണോ. ഇതാണോ തീവ്രവാദത്തേക്കുറിച്ചുള്ള നിങ്ങളുടെ നിലപാട്. തീവ്രവാദത്തിൽ മോദി സർക്കാറിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.