ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കർണാടക നിയമസഭയിൽ വ്യാഴാഴ്ച രാത്രി തങ്ങിയ ബി.ജെ.പി എം.എൽ .എമാർക്ക് ഭക്ഷണം ഒരുക്കി കോൺഗ്രസ്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിദ്വേഷങ്ങൾ മറന്ന് എം.എൽ.എമാർക്ക് അത്താഴം എത്തിച്ചത്.
സഭയിൽ തങ്ങിയ എം.എൽ.എമാർക്ക് ഭക്ഷണവും മറ്റും എത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജി. പരമേശ്വര പറഞ്ഞു. എം.എൽ.എമാരിൽ ചിലർക്ക് പ്രമേഹത്തിന്‍റെയും രക്തസമ്മർദത്തിന്‍റെയും അസുഖമുണ്ട്. രാഷ്ട്രീയത്തിനപ്പുറം ഞങ്ങൾ എല്ലാവരും സുഹൃത്തുക്കളാണ്. ഇത് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ് -പരമേശ്വര പറഞ്ഞു.
ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഉൾപ്പടെയുള്ളവർ വ്യാഴാഴ്ച രാത്രി നിയമസഭക്കുള്ളിലാണ് കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.