ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാളെ അധ്യക്ഷനാക്കാൻ കഴിയുമോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കോൺഗ്രസ്. നെഹ്റു, ഗാന്ധി കുടുംബങ്ങളിൽ ഉൾപ്പെടാത്ത അധ്യക്ഷന്മാരുടെ പട്ടികയാണ് കോൺഗ്രസ് നേതാവ് പി. ചിദംബരം പുറത്തുവിട്ടത്.
ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാണ്ടൺ, യു.എൻ. ധേബർ, സഞ്ജീവ റെഡ്ഡി, സഞ്ജീവലു, കാമരാജ്, നജലിംഗപ്പ, സി. സുബ്രഹ്മണ്യൻ, ജഗജീവൻറാം, ശങ്കർദയാൽ ശർമ, ഡി.എച്ച്. ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, പി.വി. നരസിംഹറാവു, സീതാറാം കേസരി എന്നിവർ കോൺഗ്രസ് അധ്യക്ഷന്മാരായിരുന്നുവെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
ഛത്തിസ്ഗഢിലെ അംബികാപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. ‘‘ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ അഞ്ചു വർഷത്തേക്കെങ്കിലും പാർട്ടി അധ്യക്ഷനാക്കാമോ എന്ന് വെല്ലുവിളിക്കുകയാണ്. അങ്ങനെയാണെങ്കിൽ മാത്രം നെഹ്റു യഥാർഥ ജനാധിപത്യ പാർട്ടിക്കാണ് രൂപം നൽകിയതെന്ന് പറയാൻ കഴിയുമെന്നും’ -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.