ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 18 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഹരിയാനയിൽ ആറും യു.പിയിൽ ഒമ്പതും മധ്യപ്രദേശിൽ മൂന്നും സ്ഥാനാർഥികളുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവിട്ടത്. ഇതോടെ കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 404 ആയി.
ഹരിയാനയിലെ അംബാലയിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ കുമാരി ഷെൽജയാണ് സ്ഥാനാർഥി. സിർസയിൽ പി.സി.സി അധ്യക്ഷൻ അശോക് തൽവാറും റോത്തകിൽ സിറ്റിങ് എം.പി ദീപീന്ദർ സിങ് ഹൂഡയും മത്സരിക്കും.
ഷീലാ ദീക്ഷിത് മത്സരിക്കാൻ സാധ്യത
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് മത്സരിക്കാൻ സാധ്യത. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽനിന്ന് ഷീലാ ദീക്ഷിത് മത്സരിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ഈസ്റ്റ് ഡൽഹിയിൽ ശക്തനായ ആളെ വേണമെന്ന കാര്യം ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുമുണ്ട്.
ഷീലാ ദീക്ഷിത് മത്സരിക്കുകയാെണങ്കിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അവർക്കായി പ്രചാരണത്തിനിറങ്ങും. അതേസമയം, സ്ഥാനാർഥിത്വത്തെക്കുറിച്ച് ഷീലാ ദീക്ഷിത് പ്രതികരിച്ചിട്ടില്ല. അന്തിമ സ്ഥാനാർഥിപ്പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും ആരെല്ലാമാണ് ഗോദയിലെന്ന് അപ്പോൾ വ്യക്തമാകുമെന്നുമാണ് അവരുെട നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.