മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: മോഘാലയ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതായി മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എം.പിയുമായ വിൻസെന്റ് എച്ച്. പാല പറഞ്ഞു. ജനുവരി 25 ന് 55 സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

മേഘാലയയിൽ ആകെ 60 നിയമസഭസീറ്റുകളാണുള്ളത്. തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. ഫെബ്രുവരി ഏഴിനാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.

നിലവിൽ എൻ.പി.പിക്ക് 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് (യു.ഡി.പി) എട്ട് സീറ്റുകളും, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിനും (പി.ഡി.എഫ്) ബി.ജെ.പിക്കും രണ്ട് സീറ്റുകൾ വീതമാണുള്ളത്. പ്രതിപക്ഷമായ തൃണമൂൽ കോൺ​ഗ്രസിന് ഒമ്പത് സീറ്റുകളുണ്ട്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. പതിനാല് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. 

Tags:    
News Summary - Congress releases final list of candidates for Meghalaya Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.