അഗർത്തല: ത്രിപുരയിലെ സി.പി.എം സഖ്യം ഗുണം ചെയ്യുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം മുകുൾ വാസനിക് പറഞ്ഞു. കോൺഗ്രസ്-സി.പി.എം സഖ്യത്തെ പരിഹസിച്ച് കൊണ്ട് കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് മോദിയുടെ വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതി വ്യത്യസ്തമാണ്. കോൺഗ്രസും സി.പി.എമ്മും നേരിട്ട് മത്സരിക്കുമ്പോൾ ത്രിപുരയിൽ മൂന്നാമതൊരുകക്ഷി സജീവമായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ത്രിപുരയ്ക്ക് ഇത്തരമൊരു കൂട്ടുകെട്ട് അനിവാര്യമാണ്. ബി.ജെ.പി കേരളത്തിലില്ല. ആ അവസ്ഥയല്ല. മറ്റ് സംസ്ഥാനങ്ങളിൽ. അതുകൊണ്ട് ഇത്തരം താരതമ്യം ശരിയല്ല. ത്രിപുരയിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. എങ്ങും അക്രമമാണ്. കുട്ട ബലാൽസംഗം നടക്കുകയാണ്. സ്ത്രീകൾ സുരക്ഷിതരല്ല. ഈ സാഹചര്യത്തിൽ പുതിയ നീക്കത്തെ സാധാരണ പാർട്ടി പ്രവർത്തകർ പോലും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും മുകൾ വാസനിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.