ചെന്നൈ: തെന്നിന്ത്യൻ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. തിങ്കളാഴ്ച ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് എൽ.മുരുകനൊപ്പം ഡൽഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ സംഭവത്തോട് ഔദ്യോഗികമായി ഖുശ്ബു ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭ്യൂഹം നിലവിലുണ്ടെങ്കിലും ഖുശ്ബു തന്നെ അത് നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരിെൻറ ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണച്ചതിനുപിന്നാലെയാണ് ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.
ഒക്ടോബർ പത്തിന് ഖുശ്ബു പോസ്റ്റ് ചെയ്ത മാറ്റത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്ന ട്വീറ്റും ചർച്ചയായിട്ടുണ്ട്.സിനിമയിൽ നിന്നെത്തി ഡി.എം.കെയിൽ ചേർന്ന ഖുശ്ബു 2014ലാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ഖുശ്ബുവിന് നല്ല ബന്ധമായിരുന്നില്ല .
മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുശ്ബു സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാറിെൻറ വംശീയ അധിക്ഷേപങ്ങൾക്കിരയായിരുന്നു. തമിഴ് സംവിധായകനും നടനുമായ സുന്ദർസിയാണ് ഖുശ്ബുവിെൻറ ഭർത്താവ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പ്രമുഖ വ്യക്തികളെ പാർട്ടിയിലെത്തിക്കുന്നതിന് തിരക്കിട്ട നീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.