ക്രോസ് വോട്ട് ചെയ്തതടക്കം നിരവധി പാർട്ടി വിരുദ്ധ പ്രവർത്തനം; മഹാരാഷ്ട്രയിൽ കോൺഗ്രസ് എം.എൽ.എക്ക് സസ്​പെൻഷൻ

മുംബൈ: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അമരാവതി എം.എൽ.എ സുൽഭ ഖോദ്കെയെ കോൺഗ്രസ്‍ സസ്​പെൻഡ് ​ചെയ്തു. ആറുവർഷത്തേക്കാണ് സസ്​പെൻഷൻ. ഒക്ടോബർ 12നാണ് മഹാരാഷ്ട്രയിൽ നിയമസഭ സഭ തെരഞ്ഞെടുപ്പ്. അതിനിടയിലാണ് കോൺഗ്രസ് എം.എൽ.​എക്കെതിരെ അച്ചടക്ക നടപടി.

ഈ വർഷാദ്യം നടന്ന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ അഘാഡി സഖ്യത്തിന്റെ സ്ഥാനാർഥിയായ ജയന്ത് പാട്ടീലിനെതിരെ ​ക്രോസ് വോട്ട് ചെയ്ത ഏഴ് എം.എൽ.എമാരിൽ ഖോദ്കെയുമുണ്ടായിരുന്നു. ജയന്ത് പാട്ടീൽ പരാജയപ്പെടാൻ കാരണമായത് ഏഴ് എം.എൽ.എമാർ ക്രോസ്​ വോട്ട് ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു.

പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന് ഖോദ്കെക്കെതിരെ നിരവധി പരാതികൾ ലഭിച്ചതായി കോൺഗ്രസ് നേതാവ് നാന പട്ടോലെ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായിയാണ്​ ഖോദ്കെയുടെ ഭർത്താവ്. അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരാണ് ഖോദ്കെയു​ടെ പദ്ധതിയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Congress suspends Amravati MLA Sulbha Khodke for anti-party activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.