ബംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കർണാടകയിലെ രാമക്ഷേത്രങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രത്യേക പൂജ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശിവമൊഗ്ഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര ചടങ്ങിലേക്ക് തനിക്ക് സ്വീകരണം ലഭിച്ചിട്ടില്ലെന്നും ശ്രീരാമ വന്ദനവുമായി തങ്ങൾ ബി.ജെപിക്ക് പിന്നാലെ പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളും രാമനെ ആരാധിക്കുന്നുണ്ട്. എന്നാൽ, രാമക്ഷേത്ര വിഷയം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണ്. ശ്രീരാമചന്ദ്രനെയല്ല ഞങ്ങൾ എതിർക്കുന്നത്; ബി.ജെ.പിയുടെ രാഷ്ട്രീയത്തെയാണ്. ജനുവരി 22നു ശേഷം എപ്പോൾ സമയം ലഭിച്ചാലും ഞാൻ അയോധ്യ സന്ദർശിക്കും’ -സിദ്ധരാമയ്യ വ്യക്തമാക്കി. അയോധ്യ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള ഹൈകമാൻഡ് തീരുമാനത്തെ പിന്തുണച്ച സിദ്ധരാമയ്യ, മതപരമായ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി ചുരുക്കിയ ആർ.എസ്.എസ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.