11 കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റുകൾ വ്യാജമെന്ന്​ മുദ്രകുത്തണമെന്ന്​ കോൺഗ്രസ്​

ന്യൂ​ഡ​ൽ​ഹി: ചൂ​ടു​പി​ടി​ച്ച്​ കോ​വി​ഡ്​ ടൂ​ൾ കി​റ്റ്​ വി​വാ​ദം. സ്​​മൃ​തി ഇ​റാ​നി, പീ​യു​ഷ്​ ഗോ​യ​ൽ എ​ന്നി​വ​ർ അ​ട​ക്കം 11 കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ട്വീ​റ്റു​ക​ളി​ൽ കൃ​ത്രി​മ​മു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന വി​ധം 'മാ​നി​പു​ലേ​റ്റ​ഡ്​ മീ​ഡി​യ' ടാ​ഗ്​ ചേ​ർ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​നെ സ​മീ​പി​ച്ചു.

വ്യാ​ജ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ രേ​ഖ​ക​ൾ ഈ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ്​​മൃ​തി ഇ​റാ​നി, പീ​യു​ഷ്​ ഗോ​യ​ൽ എ​ന്നി​വ​ർ​ക്കു പു​റ​മെ ഗി​രി​രാ​ജ്​ സി​ങ്, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, പ്ര​ഹ്ലാ​ദ്​ ജോ​ഷി, ധ​ർ​മേ​​ന്ദ്ര പ്ര​ധാ​ൻ, ര​മേ​ശ്​ പൊ​ഖ്​​റി​യാ​ൽ, ത​വ​ർ​ച​ന്ദ്​ ഗെ​ഹ്​​ലോ​ട്ട്, ഹ​ർ​ഷ്​ വ​ർ​ധ​ൻ, മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി, ഗ​ജേ​ന്ദ്ര​സി​ങ്​ ശെ​ഖാ​വ​ത്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ ട്വി​റ്റ​റി​നെ സ​മീ​പി​ച്ച​ത്.

എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല ട്വി​റ്റ​റി​െൻറ ലീ​ഗ​ൽ, പോ​ളി​സി ട്ര​സ്​​റ്റ്​ ആ​ൻ​ഡ്​ സേ​ഫ്​​ടി​യു​ടെ ലീ​ഡ്​ വി​ജ​യ്​ ഗ​ദ്ദെ, ​െഡ​പ്യൂ​ട്ടി ജ​ന​റ​ൽ കോ​ൺ​സ​ലും വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ ജിം ​ബേ​ക്ക​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ക​ത്ത​യ​ച്ച​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക്​ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക വി​ഭാ​ഗം മു​ഖേ​ന വ്യാ​​ജ​രേ​ഖ​ക​ൾ ട്വി​റ്റ​റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച്​ ഗൂ​ഢോ​ദ്ദേ​ശ്യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണെ​ന്ന്​ ജ​ന​ങ്ങ​ൾ ക​രു​തു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മോ​ദി​സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ ടൂ​ൾ​കി​റ്റ്​ നി​ർ​മി​ച്ചെ​ന്ന ബി.​ജെ.​പി വ​ക്​​താ​വ്​ സാം​ബി​ത്​ പ​ത്ര​യു​ടെ ട്വീ​റ്റി​ന്​ ട്വി​റ്റ​ർ, മാ​നി​പു​ലേ​റ്റ​ഡ്​ മീ​ഡി​യ ടാ​ഗ്​ ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ്​ വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം, മോ​ദി വ​ക​ഭേ​ദം എ​ന്നി​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്​ ഇ​തി​െൻറ ഭാ​ഗ​മാ​ണെ​ന്നും സാം​ബി​ത്​ പ​ത്ര അ​തി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​ട്വീ​റ്റി​ന്​ മാ​​നി​പു​ലേ​റ്റ​ഡ്​ മീ​ഡി​യ എ​ന്ന്​ ഹാ​ഷ്​​ടാ​ഗ്​ ന​ൽ​കി​യ​തി​നെ​തി​രെ ട്വി​റ്റ​റി​ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ൽ നോ​ട്ടീ​സ്​ അ​യ​ച്ചു. ​ഇ​തി​നു പി​ന്നാ​ലെ ട്വി​റ്റ​റി​െൻറ ഡ​ൽ​ഹി, ഗു​ഡ്​​ഗാ​വ്​ ഓ​ഫി​സു​ക​ളി​ൽ റെ​യ്​​ഡി​നെ​ത്തി. ചൊ​വ്വാ​ഴ്​​ച ര​ണ്ടു​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കും ഡ​ൽ​ഹി പൊ​ലീ​സ്​ നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Congress wants tweets of 11 Union ministers to be branded as fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.