11 കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റുകൾ വ്യാജമെന്ന് മുദ്രകുത്തണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചൂടുപിടിച്ച് കോവിഡ് ടൂൾ കിറ്റ് വിവാദം. സ്മൃതി ഇറാനി, പീയുഷ് ഗോയൽ എന്നിവർ അടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ കൃത്രിമമുണ്ടെന്ന് വ്യക്തമാക്കുന്ന വിധം 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമൂഹ മാധ്യമമായ ട്വിറ്ററിനെ സമീപിച്ചു.
വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകൾ ഈ കേന്ദ്രമന്ത്രിമാർ പ്രചരിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സ്മൃതി ഇറാനി, പീയുഷ് ഗോയൽ എന്നിവർക്കു പുറമെ ഗിരിരാജ് സിങ്, രവിശങ്കർ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, രമേശ് പൊഖ്റിയാൽ, തവർചന്ദ് ഗെഹ്ലോട്ട്, ഹർഷ് വർധൻ, മുഖ്താർ അബ്ബാസ് നഖ്വി, ഗജേന്ദ്രസിങ് ശെഖാവത് എന്നിവർക്കെതിരെയാണ് കോൺഗ്രസ് ട്വിറ്ററിനെ സമീപിച്ചത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല ട്വിറ്ററിെൻറ ലീഗൽ, പോളിസി ട്രസ്റ്റ് ആൻഡ് സേഫ്ടിയുടെ ലീഡ് വിജയ് ഗദ്ദെ, െഡപ്യൂട്ടി ജനറൽ കോൺസലും വൈസ് പ്രസിഡൻറുമായ ജിം ബേക്കർ എന്നിവർക്കാണ് കത്തയച്ചത്.
സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്യുന്നതിനുള്ള ഔദ്യോഗിക വിഭാഗം മുഖേന വ്യാജരേഖകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച് ഗൂഢോദ്ദേശ്യ പ്രചാരണം നടത്തിയെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക സംവിധാനത്തിലൂടെ വരുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ജനങ്ങൾ കരുതുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോദിസർക്കാറിനെതിരെ കോൺഗ്രസ് ടൂൾകിറ്റ് നിർമിച്ചെന്ന ബി.ജെ.പി വക്താവ് സാംബിത് പത്രയുടെ ട്വീറ്റിന് ട്വിറ്റർ, മാനിപുലേറ്റഡ് മീഡിയ ടാഗ് നൽകിയിരുന്നു. കോവിഡ് വകഭേദത്തെ ഇന്ത്യൻ വകഭേദം, മോദി വകഭേദം എന്നിങ്ങനെ ചിത്രീകരിക്കുന്നത് ഇതിെൻറ ഭാഗമാണെന്നും സാംബിത് പത്ര അതിൽ കുറ്റപ്പെടുത്തിയിരുന്നു.
ഈ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ എന്ന് ഹാഷ്ടാഗ് നൽകിയതിനെതിരെ ട്വിറ്ററിന് ഡൽഹി പൊലീസ് സ്പെഷൽ സെൽ നോട്ടീസ് അയച്ചു. ഇതിനു പിന്നാലെ ട്വിറ്ററിെൻറ ഡൽഹി, ഗുഡ്ഗാവ് ഓഫിസുകളിൽ റെയ്ഡിനെത്തി. ചൊവ്വാഴ്ച രണ്ടു കോൺഗ്രസ് നേതാക്കൾക്കും ഡൽഹി പൊലീസ് നോട്ടീസയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.