ന്യൂഡൽഹി: പ്രകടനപത്രിക പുറത്ത് വിട്ടതിന് പിന്നാലെ കോൺഗ്രസ് വെബ്സൈറ്റ് പണിമുടക്കി. പ്രകടനപത്രിക വായിക്കാനായി ആളുകൾ വെബ്സൈറ്റിലേക്ക് തള്ളികയറിയതാണ് സാങ്കേതിക തകരാറിന് കാരണം. പല സമയത്തും കോൺഗ്രസ് സൈറ്റ് നിശ്ചലമായി.
തുടർന്ന് അധിക ട്രാഫിക് മൂലം സൈറ്റിന് താൽകാലികമായി തകരാറുണ്ടായെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കുറച്ച് സമയത്തിന് ശേഷമാണ് കോൺഗ്രസിെൻറ വെബ്സൈറ്റ് പൂർവ്വസ്ഥിതിയിലായത്.
രാജ്യക്ഷേമവും സാമ്പത്തിക ഭദ്രതയും ഉറപ്പ് നൽകുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. വർഷത്തിൽ 72,000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.