മൻമോഹൻ സിങ് അസമിന്റെ ഗമോസ ധരിച്ചില്ലെന്ന് ഹിമന്ത, അസം മുഖ്യമന്ത്രിയുടെ മാനസികാരോഗ്യത്തിൽ ആശങ്കയുണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മാനസികാരോഗ്യത്തിന് കാര്യമായ തകരാറുണ്ടെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവും ദീർഘകാലം അസം എം.പിയുമായിരുന്ന മൻ മോഹൻസിങ് ഉൾപ്പെടെയുള്ളവർ അസമിലെ ഗമോസ (അസമിന്റെ തനതായ ഷാൾ) ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്ന പരാമർശമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

ടി.വി അഭിമുഖത്തിലാണ് ഹിമന്തയുടെ പരാമർശം. ‘ഏതെങ്കിലും ഔദ്യോഗിക പരിപാടികളിൽ എപ്പോ​ഴെങ്കിലും മൻമോഹൻ സിങ് ഗമോസ ഉപയോഗിച്ച് കണ്ടിട്ടുണ്ടോ? നെഹ്റുജി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ആരെങ്കിലും എ​േപ്പാഴെങ്കിലും അദ്ദേഹത്തിന്റെ കഴുത്തിൽ അസമിലെ ഗമോസ കിടക്കുന്നത് കണ്ടിട്ടുണ്ടോ? ഇന്ദിരാഗാന്ധിയും അതിനു ശേഷം മൻ മോഹൻ സിങും വന്നു. അദ്ദേഹം അസമിന്റെ എം.പിയുമായിരുന്നു. പക്ഷേ, അദ്ദേഹം ഏതെങ്കിലും ഔദ്യോഗിക പരിപാടിയിൽ ഗമോസ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?

അതിനാൽ ഞങ്ങൾക്ക് ചോദിക്കാനുള്ളത് നിങ്ങൾ 18 വർഷത്തോളം അസമി​ന്റെ എം.പിയായി. നിങ്ങൾക്ക് സത്യപ്രതിജ്ഞയുടെ സമയത്ത് ഗമോസ ധരിക്കാമായിരുന്നു. അത് ഞങ്ങളെ സന്തോഷവാൻമാരാക്കുമായിരുന്നു. അതലൊരു സന്ദേശമുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല’ - ഹിമന്ത പറഞ്ഞു. എന്നാൽ ‘പ്രധാനമന്ത്രി മോദി വാക്സിനെടുക്കാൻ പോയപ്പോൾ അദ്ദേഹത്തിനൊപ്പം അസമിലെ ഗമോസയുമുണ്ടായിരുന്നു. ജനങ്ങൾക്ക് അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നില്ലേ?’ - അസം മുഖ്യമന്ത്രി പറഞ്ഞു.

അസം മുഖ്യമ​ന്ത്രിയുടെ ഈ പരാമർശത്തെയാണ് കോൺഗ്രസിന്റെ സുപ്രിയ ഷ്രിൻറെ പരിഹസിച്ചത്.

‘ഹിമന്ത ജി, നിങ്ങൾ നോർത്ത് ഈസ്റ്റിലെ ട്രോൾ ഇൻചാർജ് അല്ല, അസമിന്റെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കുകയാണ്. നിങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ട്. ദയവു ചെയ്ത് നല്ല ഡോക്ടറെ കാണണമെന്ന് നിങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നു! -സുപ്രിയ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Congress 'worried about Himanta's health' as Assam CM asks, ‘Did Manmohan Singh ever…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.