യാത്രക്കിടെ യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികോപദ്രവം; ഒല അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണം

ബംഗളൂരു: യാത്രക്കിടെ ടാക്സി ഡ്രൈവർ തന്നെ ലൈംഗികോപദ്രവമേൽപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഒല നഷ്ടപരിഹാരം നൽകണമെന്ന് വിധി. അഞ്ച് ലക്ഷം രൂപ നൽണമെന്നാണ് കർണാടക ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. ടാക്സി കമ്പനിയുടെ നടത്തിപ്പുകാരായ എ.എൻ.ഐ ടെക്നോളജീസാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2019ലായിരുന്നു സംഭവം. യാത്രക്കിടെ ഡ്രൈവർ ലൈംഗികോപദ്രവമേൽപ്പിച്ചെന്ന് യുവതി പരാതി നൽകുകയായിരുന്നു. എ.എൻ.ഐ ടെക്നോളജീസിൽ അന്ന് തന്നെ യുവതി പരാതിപ്പെട്ടെങ്കിലും ഇക്കാര്യം അന്വേഷിക്കാനോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറായില്ല. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയിൽ കമ്പനിയുടെ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Ola told to pay woman Rs 5 lakh in Harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.