ലഖ്നോ: മുൻ കരസേനാ മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ വി.കെ. സിങ്ങിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് യു.പിയിലെ ഗാസിയാബാദിൽ യൂട്യൂബ് വാർത്താ പോർട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് പോർട്ടലിൻ്റെ ചീഫ് എഡിറ്റർ രൺ സിംഗ്, ഗാസിയാബാദ് ആസ്ഥാനമായുള്ള ഇരുമ്പ് വ്യാപാരി ആനന്ദ് പ്രകാശ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്.
സിംഗ് താമസിക്കുന്ന സ്ഥലത്തെ വാടക നൽകിയില്ലെന്നും മറ്റുമാണ് യൂട്യൂബിൽ ഇവർ വാർത്തയായി പോസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം അദ്ദേഹം കവിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തനിക്കെതിരെ ഉയർത്തിയ ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് വി.കെ സിംഗ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ പോസ്റ്റ് തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും, ഈ പ്രവൃത്തി അവഗണിക്കാനോ മാപ്പുനൽകാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയായ യൂട്യൂബറെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു. അപകീർത്തിപ്പെടുത്തൽ, ബോധപൂർവമായ അവഹേളനം തുടങ്ങിയവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.