മോഷണത്തിനെതിരെ പരാതി നൽകിയ പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

ഭദോഹി (യു.പി): ഉത്തർപ്രദേശിൽ സൂര്യാവ പ്രദേശത്തുള്ള പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.

വർഷങ്ങൾക്കു മുമ്പ് ബിഹാറിൽ നിന്നെത്തിയ പൂജാരി സീതാറാം (75) ആണ് കൊല്ലപ്പെട്ടത്. ക്ഷേത്രപരിസരത്ത് മോഷണം, അനാശാസ്യം എന്നിവയെ കുറിച്ച് പൂജാരി നിരവധി തവണ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ചിലർ ആരാധനക്കായി ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയെ കണ്ടില്ലെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് തേജ് വീർ സിങ് പറഞ്ഞു. മുറിയിൽ ചെന്നപ്പോൾ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് നിരവധി മണികളും സംഭാവന പെട്ടികളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, പൂജാരിയുടെ പരാതിയിൽ നടപടിയെടുക്കാത്തതിന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - A priest who filed a complaint against the theft was strangled to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.