കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ വർധിച്ചെന്ന് അധിർ രാഞ്ജൻ ചൗധരി

കൊൽക്കത്ത: കശ്മീരിൽ തുടർച്ചയായി തീവ്രവാദികളുടെ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രാഞ്ജൻ ചൗധരി. കേന്ദ്ര സർക്കാറിന്‍റെ നയങ്ങളുടെ പരാജയമാണ് തുടരെയുള്ള ആക്രമണങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. ജീവൻ രക്ഷിക്കാനായി ആളുകൾ കശ്മീരിൽനിന്നും പാലായനം ചെയുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സ്വയരക്ഷക്കായി ആളുകൾ കശ്മീർ താഴ്വരയിൽ നിന്നും പാലായനം ചെയ്യുകയാണ്. ഇത് സർക്കാറിന്‍റെ നയങ്ങളുടെ പരാജയമാണ്. ഇതൊരു പ്രതിസന്ധി ഘട്ടമാണ് -ചൗധരി വാർത്താ ഏജൻസിയോട് പറഞ്ഞു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബെഗലും കശ്മീരിലെ സാധാരണക്കാരെ ഉന്നംവെച്ചുള്ള കൊലപാതകങ്ങളിൽ കേന്ദ്രസർക്കാറിനെതിരെ രംഗത്തെത്തി. കേന്ദ്രസർക്കാർ പ്രശ്നം പരിഹരിക്കാൻ സ്വീകരിച്ച തന്ത്രങ്ങളെല്ലാം പരാജയമായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാഴാഴ്ച കുൽഗാമിൽ ബാങ്ക് മാനേജറായ വിജയ് കുമാർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. മുമ്പ് സാമ്പ സ്വദേശിയായ രജനി ബാല എന്ന അധ്യാപികയും കുൽഗാമിലെ സർക്കാർ സ്കൂളിൽ തീവ്രവാദികളുടെടെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞമാസമാണ് സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ട് ഉൾപ്പെടെ രണ്ട് സാധാരണക്കാരും മൂന്ന് പൊലീസുകാരും തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags:    
News Summary - Cong's Adhir Ranjan Chowdhury slams Centre over targeted killings in J-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.