ന്യൂഡൽഹി: മാസ്ക് ധരിക്കുന്നതിനെ കോവിഡ് വാക്സിൻ പോലെ കണക്കാക്കണമെന്ന് ഡൽഹി ആേരാഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഉത്സവകാലം അടുത്തുവരികയും രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന അവസരത്തിൽ അണുബാധകളും മരണങ്ങളും കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മാസ്ക് ധരിക്കുന്നതിൻെറ ഗുണം ലോക്ഡൗണിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''നമ്മൾ ലോക്ഡൗൺ നടപ്പാക്കിയപ്പോൾ കേസുകൾ കുറഞ്ഞില്ല. നൂറ് ശതമാനം ആളുകളും മാസ്ക് ധരിക്കുകയാണെങ്കിൽ കോവിഡ് 19നെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താം. മാസ്ക് ധരിക്കുന്നതിൻെറ ഗുണം ഒരു ലോക്ഡൗണിൻെറ അത്രയും തന്നെയാണ്. ഒരു വാക്സിൻ ലഭിക്കുന്നതുവരെ മാസ്കുകളെ വാക്സിനുകളായി കണക്കാക്കണം." -സത്യേന്ദർ ജെയ്ൻ പറഞ്ഞു.
വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ആശങ്കകൾക്കിടയിൽ മാസ്ക് ധരിക്കുന്നത് വായു മലിനീകരണത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ സഹായിക്കുമെന്നും സത്യേന്ദർ ജെയ്ൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.