മോദിയുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാർലമെന്റിൽ നടക്കുന്ന പ്രധാനമന്ത്രിയുടേയും പ്രസിഡന്റ് രാം നാഥ് കോവിന്ദിൻെറയും പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ. പാർലമെന്റ് പരിസരത്തെ അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം നൽകി. രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് എന്നിവരും പങ്കെടുത്തു. “അധികാരത്തിനായുള്ള തീക്ഷ്ണമായ മോഹത്താൽ അന്ധരായ സ്വേച്ഛാധിപത്യ ഗവൺമെന്റ്” എന്നാണ് പ്രതിപക്ഷം ബി.ജെ.പി സർക്കാറിനെ കുറ്റപ്പെടുത്തിയത്.

Tags:    
News Summary - Constitution Day: Sonia Gandhi, Manmohan Singh lead protest outside Parliament as PM Modi addresses joint session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.