ന്യൂഡൽഹി: സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യ ുകയായിരുന്നു അദ്ദേഹം. പൗരന്മാരെന്ന നിലയിൽ ഭരണഘടന എല്ലാവർക്കും ചില അവകാശങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ഭരണഘടന പരിധിക്കുള്ളിൽനിന്ന് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം പ്രതിജ്ഞാബദ്ധരായിരിക്കണം. നിയമനിർമാണം, ഭരണനിർവഹണം, നീതിന്യായം എന്നിവ രാജ്യത്തിെൻറ മൂന്ന് അവയവങ്ങളാണ്.
എങ്കിലും അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിെൻറ ശക്തി.വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരു പൗരനും വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്രനിർമാണത്തിൽ മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്. സത്യത്തിെൻറയും അഹിംസയുടെയും സന്ദേശം ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിരിക്കുകയാണ് -രാഷ്ട്രപതി രാജ്യത്തോടുള്ള സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.