കർണാടക മന്ത്രി ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ മരിച്ച നിലയിൽ

ബംഗളൂരു: കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ മരിച്ച നിലയിൽ. സന്തോഷ് പാട്ടീലിനെയാണ് (40) ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുമ്പ് ചെയ്ത റോഡ് പ്രവൃത്തിയുടെ ബില്ല് മാറി നൽകാൻ ഈശ്വരപ്പ കമീഷൻ ആവശ്യപ്പെട്ടെന്ന് അടുത്തിടെ സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈശ്വരപ്പയായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

ത്രീവ ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനിയുടെ ദേശീയ സെക്രട്ടറി കൂടിയായ പാട്ടീൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ സിങ്ങിനും കത്തെഴുതിയിരുന്നു.

ഈശ്വരപ്പയും അദ്ദേഹത്തിന്‍റെ അനുയായികളും കമീഷൻ ആവശ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തുകയാണെന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

എന്നാൽ, പാട്ടീലിനെ അറിയില്ലെന്നായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. പാട്ടീലും മറ്റു ആറു കരാറുകാരും ചേർന്ന് 2021 മെയിൽ ബെളഗാവിയിലെ ഹിൻഡാല പഞ്ചായത്തിലെ റോഡ് പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. നാലു കോടി രൂപ മുടക്കിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. എന്നാൽ, ഇതുവരെ തുക സർക്കാർ കൈമാറിയിട്ടില്ല.

Tags:    
News Summary - Contractor who raised graft allegation against Karnataka minister K S Eshwarappa found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.