വിവാദ ഡ്രസ് കോഡ്; യൂനിയന്‍ ബാങ്ക് ഉത്തരവ്​ പിൻവലിച്ചു

നവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയ ഉത്തരവ്​ യൂനിയന്‍ ബാങ്ക് പിൻവലിച്ചു. ജനറൽ മാനേജർ ഇറക്കിയ സർക്കുലറാണ് വിവാദമായതിനെ തുടർന്ന്​​ പിൻവലിച്ചത്​.

ഒക്ടോബർ ഏഴ് മുതല്‍ 15 വരെ പ്രത്യേക ഡ്രസ് കോഡ് അനുസരിച്ച്​ വസ്​ത്രം ധരിക്കണമെന്നായിരുന്നു ഉത്തരവ്​.

ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും.എല്ലാ ദിവസവും ​ഗ്രൂപ്പ്​ ഫോ​ട്ടോ എടുക്കണമെന്നും നിർദേശം ഉണ്ട്​.ഒക്ടോബർ ഏഴ് -വ്യാഴാഴ്ച -മഞ്ഞ, വെള്ളി- പച്ച, ശനി- ഗ്രേ, ഞായർ- ഓറഞ്ച്, തിങ്കൾ -വെള്ള, ചൊവ്വ-ചുവപ്പ്, ബുധൻ -നീല, വ്യാഴം -പിങ്ക്​, വെള്ളി - പർപ്പ്​ൾ കളറുകളിലുള്ള വസ്ത്രമാണ് 15 വരെ ധരിക്കേണ്ടത് എന്നായിരുന്നു ഉത്തരവ്​. 

ബാങ്ക്​ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ഉത്തരവ്​ പിൻവലിച്ചത്​.

Tags:    
News Summary - Controversial dress code; Union Bank withdraws order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.