സംസ്​ഥാന കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ലി​െൻറ വിവാദ പ്രസ്​താവനയെ തുടർന്ന്​ മൈ​സൂ​രു

ജ​ല​ദ​ർ​ശി​നി​യിലെത്തിയ മന്ത്രിയെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞ്​ പ്രതിഷേധിക്കുന്നു

വിവാദ പ്രസ്​താവന: കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു

ബം​ഗ​ളൂ​രു: ക​ർ​ഷ​ക​ർ​െ​ക്ക​തി​രാ​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി​യെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. മൈ​സൂ​രു ജ​ല​ദ​ർ​ശി​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ർ​ക്കാ​റി​െൻറ ന​യ​ങ്ങ​ൾ​കൊ​ണ്ട്​ ആ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ലെ​ന്നും മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന.

'ക​ച്ച​വ​ട​ക്കാ​ര​ട​ക്കം എ​ല്ലാ​വ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നു. 'സ​ർ​ക്കാ​റി​െൻറ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​െ​കാ​ണ്ട്​ ആ​രും ആ​ത്മ​​ഹ​ത്യ​ചെ​യ്യു​ന്നി​ല്ല. മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ അ​ത്​ ചെ​യ്യു​ന്ന​ത്. നി​ങ്ങ​ൾ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത ക​ർ​ഷ​ക​െൻറ വീ​ട്ടി​ൽ പോ​യി ആ​ശ്വ​സി​പ്പി​ച്ച​തു​കൊ​ണ്ട്​ ആ​ത്മ​ഹ​ത്യ നി​ല​ക്കി​ല്ല. വെ​ള്ള​ത്തി​ൽ വീ​ണാ​ൽ ന​മ്മ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട​ണം. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണ്. ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​വ​ണം' ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന.

ഇ​ന്ന​ലെ മ​ന്ത്രി മൈ​സൂ​രു​വി​ലെ​ത്തി​യ​ത​റി​ഞ്ഞ്​ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ രാ​ജ്യ റൈ​ത്ത സം​ഘ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വ്​ ബ​സ​വ​രാ​ജു​വാ​ണ്​ മ​റ്റു​ ക​ർ​ഷ​ക​ർ​െ​ക്കാ​പ്പം മ​ന്ത്രി​യെ ത​ട​ഞ്ഞ്​ ചോ​ദ്യം​ചെ​യ്​​ത​ത്. 'നി​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ങ്കി​ൽ ഭ​ര​ണം സു​ഗ​മ​മാ​ക്ക​ണം. ഞ​ങ്ങ​ളെ ഇ​ങ്ങ​നെ പ​രീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ട്​ സ​ർ​ക്കാ​ർ എ​ന്താ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​? - ബ​സ​വ​രാ​ജു മ​ന്ത്രി​യോ​ട്​ ചോ​ദി​ച്ചു. ഇ​തോ​ടെ അ​യാ​ളു​ടെ പേ​ര്​ ചോ​ദി​ച്ച മ​ന്ത്രി, ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്ക​രു​തെ​ന്നും എ​ല്ലാ വ​കു​പ്പി​നും അ​തി​േ​ൻ​റ​താ​യ ജോ​ലി​യു​ണ്ടെ​ന്നും പ​റ​ഞ്ഞു.

ഇ​തോ​ടെ ക്ഷു​ഭി​ത​നാ​യ ബ​സ​വ​രാ​ജു 'ഞ​ങ്ങ​ൾ സം​സാ​രി​ച്ചാ​ലെ​ന്താ...​നി​ങ്ങ​ൾ മ​ന്ത്രി​യ​ല്ലേ...​നി​ങ്ങ​ൾ​ക്ക്​ ഞ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ലെ​ന്താ..? ' എ​ന്ന്​ തി​രി​ച്ചു​ചോ​ദി​ച്ചു. പി​ന്നീ​ട്​ ക്ഷു​ഭി​ത​രാ​യ ക​ർ​ഷ​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ മ​ട​ങ്ങി.

Tags:    
News Summary - Controversial statement: Farmers against agriculture minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.