മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘വോട്ട് ജിഹാദ്’ പോലുള്ള വിവാദ പ്രയോഗങ്ങൾ പരിശോധിച്ചുവരുകയാണെന്ന് മഹാരാഷ്ട്ര അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ഡോ. കിരൺ കുൽക്കർണി. ഇത്തരം പ്രയോഗങ്ങൾ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.
ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ പ്രയോഗങ്ങളിൽ ജാഗ്രത ആവശ്യമാണ്. ‘വോട്ട് ജിഹാദ്’ പുതിയ വാചകമാണ്. നിയമ, ഭാഷ, സാമൂഹിക, മത വശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതു വിശകലനം ചെയ്യുകയാണ്. തുടർന്ന് അനുയോജ്യ നടപടി കൈക്കൊള്ളുമെന്ന് കിരൺ കുൽക്കർണി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.